ഓപ്പറേഷൻ തൂഫാൻ (തൂഫാൻ തദ്ദേശം) രണ്ടാം ഘട്ടം

September 29, 2026

ഓപ്പറേഷൻ തൂഫാൻ (തൂഫാൻ തദ്ദേശം) രണ്ടാം ഘട്ടം

കേരള സർക്കാരിന്‍റെ വിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാൻ (തൂഫാൻ തദ്ദേശം) രണ്ടാം ഘട്ടത്തിന്‍റെ പഞ്ചായത്ത് തല ഉദ്ഘാടനം അന്നമനട ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുനിത സജീവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മാള സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ഷാജു എ എൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. പി ഡി ജോസ് സ്വാഗതവും മാള അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ. ബിനോയ് പി ബി മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന തല ഉദ്ഘാടനത്തിന്‍റെ സ്ക്രീനിങ്, തൂഫാൻ തദ്ദേശം പ്രതിജ്ഞ, തൂഫാൻ പതാക ഉയർത്തൽ, തൂഫാൻ വാരിയർ ബാഡ്ജ് വിതരണം, പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിലെ എൻ എസ് എസ് പ്രവർത്തകരുടെ ലഹരി വിരുദ്ധ ഗാനാലാപനം, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. പോലീസിന്‍റെ നിയമപാലന ശേഷിയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ജനകീയ അടിത്തറയും ആരോഗ്യ വിദ്യാഭ്യാസ സംവിധാനങ്ങളുടെ പിന്തുണയും പങ്കാളിത്തവും കുടുംബശ്രീയുടെയും യുവജനങ്ങളുടെയും സമൂഹത്തിന്‍റെയും പങ്കാളിത്തം ഏകോപിപ്പിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ പഞ്ചായത്തിലെ ഒരോ കുടുംബത്തിലേക്കും എത്തിക്കുന്നതിലൂടെ ലഹരി വിമുക്ത പഞ്ചായത്ത് ആവുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്.      

Operation Toofan (Toofan Thadeshakam)