ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും അതിർത്തിത്തർക്കങ്ങൾക്കും ഭരണപരിഷ്കാരങ്ങൾക്കും സാക്ഷ്യം വഹിച്ച ചരിത്രപ്രസിദ്ധമായ പ്രദേശമാണ് തൃശൂർ ജില്ലയുടെ തെക്കേ അതിർത്തിയിലുള്ള അന്നമനട. പ്രശസ്തമായ അന്നമനട മഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ട് 'അന്നം കൊടുത്തിരുന്ന നട' എന്നതിൽ നിന്നാണ് ഈ സ്ഥലനാമം ഉണ്ടായതെന്നാണ് വിശ്വാസം. ജന്മിത്വത്തിനും അയിത്തത്തിനുമെതിരെ നടന്ന കുമ്പിടി കർഷകസമരവും മറ്റെങ്ങുമില്ലാത്തവിധം രൂപീകരിക്കപ്പെട്ട പഞ്ചായത്തുകോടതി സംവിധാനവും ഇവിടുത്തെ സാമൂഹിക വളർച്ചയ്ക്ക് അടിത്തറയിട്ടു. വിദ്യാലയങ്ങളും റോഡുകളും ചിറകളും ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളിലൂടെ ഈ പ്രദേശം കൊച്ചി രാജ്യത്തിന് കീഴിൽ ഒരു പ്രധാന കേന്ദ്രമായി മാറി. ചരിത്രപ്രാധാന്യമുള്ള ഈ നാട് ഇന്ന് അന്നമനട മഹാദേവ ക്ഷേത്രത്തിന്റെ പേരിലും, അച്യുതമാരാർ ഉൾപ്പെടെയുള്ള ത്രിമൂർത്തികൾ പ്രശസ്തമാക്കിയ പഞ്ചവാദ്യ (തിമില) കലയിലൂടെയുമാണ് ലോകമറിയപ്പെടുന്നത്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 29, 2026
ഓപ്പറേഷൻ തൂഫാൻ (തൂഫാൻ തദ്ദേശം) രണ്ടാം ഘട്ടം
ഓപ്പറേഷൻ തൂഫാൻ (തൂഫാൻ തദ്ദേശം) രണ്ടാം ഘട്ടംകേരള സർക്കാരിന്റെ വിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാൻ (തൂഫാൻ തദ്ദേശം) രണ്ടാം ഘട്ടത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം അന്നമനട ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുനിത സജീവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മാള സർക്കിൾ...
കൂടുതൽ വായിക്കുക